ഖുർആൻ്റെ മാനവികത കാലഘട്ടത്തിൻ്റെ അനിവാര്യത

ponnani channel
By -
1 minute read
0
ഖുർആൻ്റെ മാനവികത കാലഘട്ടത്തിൻ്റെ അനിവാര്യത
പൊന്നാനി: ഖുർആൻ വിഭാവനം ചെയ്യുന്ന മാനവീക കാഴ്ചപ്പാട് പുതിയ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും ഇന്ന് നഷ്ടപ്പെട്ട് പോകുന്ന മൂല്യങ്ങൾ വീണ്ടെടുക്കാൻ ഖുർആനിലേക്ക് മടങ്ങേണ്ടതുണ്ടെന്നും കേരള ഇതിഹാദുൽ ഉലമ ജനറൽ സെക്രട്ടറി പി. കെ. ജമാൽ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി പൊന്നാനി ഏരിയ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെ ആദരിക്കാനും അംഗീകരിക്കാനും മാത്രമല്ല, ലോക മനുഷ്യർക്ക് വഴികാട്ടിയായി അവതരിച്ച ഖുർആനെ ജീവിതത്തിൻ്റെ ഭാഗമാക്കുക എന്നത് സാമൂഹിക തേട്ടമാണെന്നും അദ്ദേഹം ഉണർത്തി. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം സി.വി ജമീല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഏരിയാ പ്രസിഡൻ്റ് പി.കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഏരിയാ വൈസ് പ്രസിഡൻ്റ് അബ്ദുറഹിമാൻ ഫാറൂഖി സമാപന പ്രഭാഷണം നടത്തി. നാസർ ബാബു ഖുർആൻ ക്ലാസ് എടുത്തു. ആർ.വി അഷ്റഫ് സ്വാഗതവും ഇ.വി ഹനീഫ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)