ഇമ്പിച്ചിബാവ സഹകരണ ആശുപത്രി വിഭാഗമായ യുവേഴ്സ് ട്രസ്റ്റും ന്യൂ ബ്രദേർസ് ക്ലബ്ബ് ആലത്തിയൂരും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കമ്മിറ്റി കളി അവലോകനം നടത്തി വരവ് ചെലവ് കണക്ക് അംഗീകരിച്ചു.3221668 രൂപ വരവും 3108006 രൂപ ചെലവും 113662 രൂപ നീക്കിയിരിപ്പും ഉണ്ടായി.മിച്ച സംഖ്യയിൽ നിന്ന് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 21 പേർക്ക് ചികിത്സ ധനസഹായമായി 5000 രൂപ വീതം നൽകി. യോഗത്തിൽ എരിഞ്ഞിക്കകത്ത് കുഞ്ഞിപ്പ ഹാജി അധ്യക്ഷനായിരുന്നു.എ.ശിവദാസൻ,പികെ ഹാഷിം,ഹെൻട്രി,എം.ഷംസുദ്ധീൻ,പി.പരീക്കുട്ടി,കെ.ടി വേലായുധൻ,ഇ.കെ മുഹമ്മദ് മോൻ ഹാജി,എൻ.പി അബ്‌ദുൾഫുക്കാർ,കരീം,കിഷോർ,തുടങ്ങിയവർ സംസാരിച്ചു.എ.പി വേലായുധൻ സ്വാഗതവും പി.പി സുരേഷ് നന്ദിയും പറഞ്ഞു.അടുത്ത വർഷവും അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് നടത്തണമെന്ന് തീരുമാനിച്ചു.
ഇമ്പിച്ചിബാവ സഹകരണ ആശുപത്രി
By -
3/15/2023 08:02:00 AM0 minute read
0