*
തിരൂർ: പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാറിനെതിരെ യൂത്ത് ലീഗ് തലക്കാട് പഞ്ചായത്ത് കമ്മിറ്റി അടുപ്പ് കൂട്ടി പ്രതിഷേധസമരം നടത്തി. തെക്കൻ കുറ്റൂർ മുക്കിലപ്പീടികയിൽ നടന്ന പ്രതിഷേധസമരം തലക്കാട് പഞ്ചായത്ത് അംഗം എ. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡണ്ട് കെ. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. എം.പി മഹ്റൂഫ് മാസ്റ്റർ, എഞ്ചിനിയർ ബാവ ഹാജി, ഹംസ തയ്യിൽ, മൊയ്തീൻ എന്ന ഉണ്ണി, റാഫി കാഞ്ഞിരക്കോൽ, ജുഗ്നു പുള്ളിച്ചോല, നൗഷാദ് പുല്ലൂരാൽ, വി. അഫ്സൽ, സുലൈമാൻ ആനപ്പടി, എം.പി. മുഹമ്മദ് ഷഫീഖ്, സി. ഹനീഫ, ലത്തീഫ് തയ്യിൽ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍