തിരൂർ-- തിരൂർബസ് സ്റ്റാൻഡ് പരിസരത്ത് "ജാതി വിവേചനവും സ്ത്രീ പക്ഷ കേരളവും എന്ന തലകെട്ടിൽ വനിതാ ദിനത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംവാദതെരുവ് സംഘടിപ്പിച്ചു, ഇരകളും അനുഭവസ്ഥവരുമായ സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കുകയും തങ്ങൾക്കുണ്ടായ അനുഭവങ്ങൾ വിശദീകരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു -ജാതി വിവേചനവും - പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ക്രൂരമായി ബലാത്സംഗം ചെയ്ത നിഷ്ടൂരൻമാരും ക്രൂരൻമാരുമായ മനുഷ്യർക്ക് നിയമത്തിൻ്റയും ഭരണകൂടത്തിൻ റ യും തണൽ ലഭിക്കുന്നത് കാരണം ക്രൂരതകൾ പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് യാതനകൾ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നീതിന്യായ വ്യവസ്ഥയും ഭരണകൂടവും ഇനിയും താങ്ങും തണലുമായില്ലങ്കിൽ ശക്തമായ സമര പോരാട്ടങ്ങളുമായി വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ് മുന്നിലുണ്ടാകുമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം ഇ സി ആയിഷ മുന്നറിയിപ്പ് നൽകി
അദ്വൈത കൾച്ചറൽ സെക്രട്ടറി നേഹ ചെമ്പകശ്ശേരി ചടങ്ങിൽ മുഖ്യതിഥിയായി സംസാരിച്ചു - വിമൻ ജസ്റ്റിസ് ജില്ല കമ്മിറ്റി അംഗം സലീന അന്നാര അധ്യക്ഷത വഹിച്ചു. ശോഭ വെട്ടം കവിതയും - ഹവ്വ മറിയം ഗാനം ആലപിച്ചു- ജില്ലാ വൈസ് പ്രസിഡണ്ട് മിനു മുംതസ്, സുഹറ CH നജ്മ സൈനബ രണ്ടത്താണി സൈ റാബാനു എന്നിവർ സംസാരിച്ചു വി കെ ആമിന സ്വാഗതവും, ആസിയ തിരൂർ നന്ദിയും പറഞ്ഞു