വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ യാത്രയപ്പ് നൽകി

ponnani channel
By -
1 minute read
0


പൊന്നാനി: ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി യാത്രയപ്പ് നൽകി. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് സി റഫീഖ് അധ്യക്ഷനായി.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.കെ സതീശൻ ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന കൗൺസിലർ വി ഹസീനാബാൻ, എ.കെ.എം അബ്ദുൽ ഫൈസൽ, കെ.എം ജയനാരായണൻ, കെ.എസ് സുമേഷ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി എം പ്രജിത് കുമാർ, ജില്ലാ കമ്മറ്റി അംഗം ദിപു ജോൺ, പി ശ്രീദേവി, ടി.വി നൂറുൽ അമീൻ, സി മോഹൻദാസ് പ്രസംഗിച്ചു.
എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്ക് ഉപഹാരം നൽകി. ബ്രാഞ്ച് ഭാരവാഹികൾക്ക് സ്വീകരണം നൽകി. എം കോയക്കുട്ടി, കെ ഹനീഫ, മുഹമ്മദ് സലീം, വി.ടി ഉണ്ണികൃഷ്ണൻ, ആര്യ കല, കെ.എ സ്,രാജേശ്വരി, പ്രസിദ, റീന ജോർജ്ജ്, മീര പാപ്പച്ചൻ, ഉമ പി.എസ്, ഷഹീദ ബാനു, ഖമറുന്നിസ, ആമിനു, ലീന പോൾ, ലിസ്സി, ആനി സുധ, ഷേർലി ജോർജ്ജ് തുടങ്ങി 26 അധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)