ഡ്രീംസ്* ( *DREAMS* ) *വിദ്യാഭ്യാസ* *ശില്പശാലയും* *സെമിനാറും*

ponnani channel
By -
0
*ഡ്രീംസ്* ( *DREAMS* ) *വിദ്യാഭ്യാസ* *ശില്പശാലയും* *സെമിനാറും* സംഘടിപ്പിച്ചു : മലപ്പുറം ഡയറ്റ് district centre for English ൻ്റ് ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ശില്പശാലയും സെമിനാറും സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനനിലവാരം ഉയർത്തുക എന്ന ഉദ്ദേശത്തോടെ DREAMS എന്ന പേരിൽ നടത്തിവന്ന വിവിധ പരിശീലന പരിപാടികളുടെ ഫലപ്രാപ്തി വിലയിരുത്തലാണ് സെമിനാറിൽ നടന്നത്. ജില്ലയിലെ 17 ഉപജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടത്തിവന്ന ELEP (English Language Enrichment Programme ) പരിപാടിയുടെ അവതരണവും നടക്കുകയുണ്ടായി . ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. പി. നാരായണനുണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ. K. P. രമേഷ് കുമാർ ശിൽപശാല ഉദ്ഘാടനം ചെയ്തു. DCE കോഡിനേറ്ററും ഡയറ്റ് സീനിയർ ലക്ചറുമായ ശ്രീ. ജോയ്. T.F. പദ്ധതി വിശദീകരിച്ചു. മൊകേരി ഗവ. കോളജ് അസി. പ്രൊഫ. ഡോ. പ്രീത. P.V മുഖ്യാഥിതിയായിരുന്നു. ശ്രീമതി. സബിത ശേഖർ, ശ്രീമതി. മീര, ശ്രീ. ടോമി മാത്യു എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ഡയറ്റ് ഫാക്കല്‌ട്ടി മാരായ ശ്രീമതി. നിഷ. പി ശ്രീമതി. ബിന്ദു. എസ്, എന്നിവർ അവതരണങ്ങൾ വിലയിരുത്തി . ഡയറ്റ് ലക്ചറർമാറായ ശ്രീ. വിനോദ് കുമാർ.p.k, സുശീലൻ. K, സ്മിത. P. V, രജനി. K, നാസർ. K, സന്തോഷ് നടുവത് തുടങ്ങിയവർ സന്നഹിത രായിരുന്നു. വിവിധ വിദ്യാലയങ്ങളിലെ മികവ് അവതാരണങ്ങൾ ഇതോടൊപ്പം നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)