വീട്ടിൽ പ്രസവിക്കുന്ന അമ്മമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പിന് അവകാശമില്ലെന്ന് ഹ്യൂമൺ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി

ponnani channel
By -
0
എവിടെ പ്രസവിക്കണമെന്ന് തീരുമാനിക്കേണ്ടത് ആരോഗ്യവകുപ്പല്ല പ്രസവിക്കാൻ പോകുന്ന അമ്മയാണ്- ഹ്യൂമൻ റൈറ്റ്സ് ഫോറം
മലപ്പുറം വീട്ടിൽ പ്രസവിക്കുന്ന അമ്മമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പിന് അവകാശമില്ലെന്ന് ഹ്യൂമൺ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി താൻ എവിടെ പ്രസവിക്കണമെന്ന് തീരുമാനിക്കേണ്ടത് പ്രസവിക്കാൻ പോകുന്ന അമ്മയാണ് ആരോഗ്യവകുപ്പല്ല. പ്രസവത്തിലെ റിസ്ക് ചൂണ്ടിക്കാട്ടി ബോധവൽക്കരണം നടത്താൻ ആരോഗ്യവകുപ്പിന് അവകാശമുണ്ട്.പക്ഷേ കേസെടുപ്പിക്കാൻ ആരാണ് അവർക്ക് അവകാശം നൽകിയത്, പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ ഓരോരോ പേര് പറഞ്ഞ് സർക്കാറിന്റെ വിവിധ വകുപ്പുകൾ കവർന്നെടുക്കുകയാണ് ഇത് അനുവദിക്കാനാവില്ല. പൗരന്മാരുടെ ജീവൻ സംരക്ഷിക്കാൻ ആണെന്ന പേരിൽ ബൈക്കിൽ ഹെൽമറ്റ് വയ്ക്കാത്തതിനും സീറ്റ് ബെൽറ്റ് ഇടാത്തതിനും വലിയ തോതിലുള്ള ഫൈൻ പിരിക്കുന്നു. അതേസമയം ബൈക്കിനെയും കാറിനേയും അപേക്ഷിച്ച് ഏറെ ദുർബലമായ ഓട്ടോറിക്ഷയ്ക്ക് ഇതൊന്നും ബാധകമല്ല. ഇതൊക്കെ ആരാണ് തീരുമാനിക്കുന്നത്. ഇവ പുന:പരിശോധിക്കണമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)