പൊന്നാനിയെ ഇളക്കി മറിച്ച് പിതാവും മകനും

ponnani channel
By -
0 minute read
0

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 'എന്റെ കേരളം' പ്രദർശന മേളയിലെ സാംസ്‌കാരിക വേദി ഉണർന്നു. ആദ്യ ദിനമായ ഇന്നലെ കലാഭവൻ അഷ്‌റഫും സംഘവും അവതരിപ്പിച്ച മിമിക്‌സ് ജോക്‌സ് കാണികൾക്ക് പുതിയ അനുഭവമായി. സുരേഷ് കുന്ദംകുളം, കലാഭവൻ അഷ്‌റഫിന്റെ മകൻ അബാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മലയാളത്തിന്റെ അനശ്വര കലാകാരൻ കലാഭവൻ മണിയുടെ ഓർമയിലൂടെയാണ് പരിപാടി ആരംഭിച്ചത്. ഹാസ്യത്തിന്റെ മേമ്പൊടിയോടെ സമകാലീന സംഭവങ്ങൾ ചാക്യാർകൂത്തിലൂടെ അവതരിപ്പിച്ച് കാണികളെ സംഘം കയ്യിലെടുത്തു. മലയാളത്തിലെയും തമിഴിലെയും പ്രിയ താരങ്ങളുടെ ശബ്ദവും വിവിധ ഉപകരണങ്ങളുടെ ശബ്ദവും അവതരിപ്പിച്ചപ്പോൾ ആവേശത്തോടെയാണ് കാണികൾ വരിവേറ്റത്. സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിൽ അബാൻ കഴിഞ്ഞ വർഷം എ ഗ്രേഡും നേടിയിരുന്നു. പിതാവ് തന്നെയാണ് മകന്റെ പരിശീലകനും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)