കരിപ്പൂരിൽ വൻ സ്വർണവേട്ട

ponnani channel
By -
0
       

  ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി    ശരീരത്തിനുള്ളിൽ  ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം  1.3 കോടി രൂപ വില മതിക്കുന്ന    2.15 കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌  ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  ജിദ്ദയിൽനിന്നും എത്തിയ രണ്ടു യാത്രക്കാരിൽനിന്നുമായി പിടികൂടി.


എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ    വന്ന   മലപ്പുറം മരുത സ്വദേശിയായ  കൊളമ്പിൽതൊടിക അബ്ബാസ് റിംഷാദിൽ (27) നിന്നും 1172 ഗ്രാം തൂക്കം  വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും  വയനാട് മാനന്തവാടി സ്വദേശിയായ പല്ലക്കൽ മുസ്തഫയിൽ (28) നിന്നും 1173 ഗ്രാം തൂക്കം  വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചപ്പോൾ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. ഈ സ്വർണ്ണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്.കള്ളക്കടത്തുസംഘം   രണ്ടുപേർക്കും ടിക്കറ്റടക്കം ഒരു ലക്ഷം രൂപവീതമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)