വളാഞ്ചേരി: കേന്ദ്ര കേരള സർക്കാരുകളുടെ നികുതി കൊള്ളക്കും അവഗണനക്കുമെതിരെ മുസ്ലിം ലീഗ് ജില്ല കമ്മറ്റി 15 നു മലപ്പുറത്തു നടത്തുന്ന "സമരപ്പകലി"ൻ്റെ പ്രചരണാർഥം വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി പദയാത്ര നടത്തി. വളാഞ്ചേരിയിൽ നിന്നു തുടങ്ങി കാവുംപുറത്തു സമാപിച്ച ജാഥയുടെ ഫ്ലാഗ് ഓഫ് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ എം ഗഫൂർ ക്യാപ്റ്റൻ ടി കെ ആബിദലിക്ക് പതാക നൽകി നിർവ്വഹിച്ചു. കാവുംപുറത്ത് നടന്ന സമാപന യോഗം കെ എം ഗഫൂർ ഉദ്ഘാടനം ചെയ്തു.ടികെ ആബിദലി അധ്യക്ഷനായി. സലാം വളാഞ്ചേരി ,മുഹമ്മദലി നീറ്റുകാട്ടിൽ, കെ മുസ്തഫ മാസ്റ്റർ പ്രസംഗിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ യു യൂസഫ്,, മൂർക്കത്ത് മുസ്തഫ, ടി കെ സലിം ,പി പി ഷാഫി, പി പി ഹമീദ്, ജലാൽ മാനു, പി നസീറലി, യൂത്ത് ലീഗ് നേതാക്കളായ സി എം റിയാസ്, മുജീബ് വാലാ സി, എപി ഫാരിസ്, എം പി ഷാഹുൽ ഹമീദ് നേതൃത്വം നൽകി.12 - 05-23
വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി പദയാത്ര നടത്തി
By -
5/12/2023 08:46:00 AM1 minute read
0