ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയുടെ സ്റ്റെപ്പിനി ടയര്‍ ഊരിത്തെറിച്ചു. സംഭവം എടപ്പാൾ മേൽപാലത്തിൽ

ponnani channel
By -
0 minute read
0
എടപ്പാൾ : ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയുടെ സ്റ്റെപ്പിനി ടയര്‍ ഊരിത്തെറിച്ച് പാഞ്ഞ് വരുന്നത് കണ്ട് പിറകില്‍ വന്നു കൊണ്ടിരുന്ന ബൈക്ക് യാത്രികന്‍ ബൈക്ക് താഴേയിട്ട് ഓടി രക്ഷപ്പെട്ടു.

ഇന്ന് വൈകുന്നേരം 4.40 ന് എടപ്പാള്‍ മേല്‍പ്പാലത്തിന് മുകളിലാണ് അപകടം.നടുവട്ടം സ്വദേശിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷരീഫ് നിച്ചുവാണ് പ്രാണരക്ഷാര്‍ത്ഥം ബൈക്ക് താഴേയിട്ട് ജീവന്‍ സയം രക്ഷപ്പെടുത്തിയത്.   
മൂവാറ്റുപുഴയിലേക്ക് പോകുന്ന ചരക്ക് ലോറിയുടെ  സ്റ്റെപ്പിനി ടയറാണ് ഊരിത്തെറിച്ചത്.ഊരിത്തെറിച്ച് പാഞ്ഞുവന്ന സ്റ്റെപ്പിനി ടയര്‍ ഷരീഫ്  താഴേയിട്ട ബൈക്കില്‍ ഇടിച്ചതിനു ശേഷം പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)