വില്പനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി കുറ്റിപ്പുറത്അറസ്റ്റിൽ

ponnani channel
By -
0

 വില്പനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റിൽ7.5 ഗ്രാം ബ്രൗൺ ഷുഗറുമായി ആസാം നാഗൺ സ്വദേശി സദ്ദാം ഹുസൈൻ (30/23) എന്നയാൾ കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായി.വളാഞ്ചേരി കാവുമ്പുറം അമ്പലപറമ്പ് ദേശത്തു വച്ചാണ് പ്രതിയെ കുറ്റിപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ സാദിക്കും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.




വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗൺ ഷുഗർ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ സുനിൽ. എസ്. ജി, സിവിൽ എക്‌സൈസ് ഓഫീസർ വിഷ്ണുദാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഇന്ദുദാസ്, ഡ്രൈവർ ഗണേശൻ എന്നിവർ റെയിഡിൽ പങ്കെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)