പൊന്നാനി: ഒരുമിച്ച് പിറന്ന റഫയും റനയും മിടുക്കിലും ഒരുമിച്ചാണ്. ഹയർ സെക്കണ്ടറി പരീക്ഷയിൽ ഇരുവരും നേടിയ ഫുൾ എ പ്ലസിന് ഒരുമയുടെ മികവു കൂടിയുണ്ട്. പുതുപൊന്നാനി എം ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു ഇവർ.
പത്താം ക്ലാസ് പരീക്ഷക്ക് ഫുൾ എ പ്ലസ് നേടിയ ഇരുവരും ഹ്യുമാനിറ്റീസ് ഗ്രൂപ്പെടുത്താണ് തുടർ പഠനം തുടർന്നത്. ഫുൾ എ പ്ലസ് കിട്ടിയാൽ സയൻസ് ഗ്രൂപ്പെടുക്കുക എന്ന പതിവു രീതിയിൽ നിന്നു മാറി ഹ്യുമാനിറ്റീസ് ഗ്രൂപ്പെടുക്കാൻ ഇവർക്ക് കൃത്യമായ കാരണങ്ങളുണ്ട്. റഫയുടെ ലക്ഷ്യം ഐ എ എസ് ആണ്. റനയുടേത് ഹ്യുമൻ സൈക്കോളജിസ്റ്റ്.
സ്ക്കൂൾ തലങ്ങളിൽ നടക്കുന്ന ക്വിസ് മത്സരങ്ങളിൽ പതിവു വിജയികളാണിവർ. എഴുത്തും വായനയുമാണ് ഇഷ്ടം. പാലപ്പെട്ടി അയിരൂർ സ്വദേശി അൽത്താഫിന്റെയും ലുബ്നയുടേയും മക്കളാണ്.