ചെമ്മാട് ജ്വല്ലറിയിലേ മോഷണം യുവതി അറസ്റ്റിൽ

ponnani channel
By -
0
ചെമ്മാട് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മോഷണം നടത്തിയ കേസിൽ കോഴിക്കോട് കുരുവട്ടൂർ സ്വദേശി സുബൈദ അറസ്റ്റിൽ. ജ്വല്ലറി ജീവനക്കാരന്റെ ശ്രദ്ധ മാറിയ സമയത്ത് ഒന്നര പവന്റെ രണ്ട് സ്വർണ മാലകളാണ് യുവതി മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. നിരവധി മാലകളുടെ മോഡലുകൾ ജീവനക്കാരൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ ജീവനക്കാരൻ മാറിയ തക്കത്തിനാണ് യുവതി സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു. പിന്നീട് സ്വർണം വാങ്ങാതെ യുവതി ജ്വല്ലറിയിൽ നിന്നു മടങ്ങി.യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്നു വ്യക്തമായത്. .വേങ്ങര ന്യൂസ്‌. തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകൾ പൊലീസിൽ പരാതി നല്‍കിയിരരുന്നു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)