തിരൂരങ്ങാടി: ചെറുമുക്ക് ആമ്ബല്‍ പാടത്ത് എട്ട് ഏക്കര്‍ നെല്‍കൃഷി വെള്ളത്തില്‍. ചെമ്മാട് പമ്ബ് ഹൗസ് ഭാഗത്തുള്ള തടയണ തുറന്നതുകാരണമാണ് ചെറുമുക്ക് ആമ്ബല്‍ പാടത്തെ എട്ടോളം വരുന്ന ഏക്കറിലെ നെല്‍കൃഷി വെള്ളത്തിലായത്. ചെറുമുക്ക് വെസ്‌റ്റ് സ്വദേശികളായ വി.പി. അബ്‌ദുറഹ്‌മാന്‍, മുളമുക്കില്‍ രാജന്‍ എന്നിവര്‍ ചേര്‍ന്ന് പാട്ടത്തിനെടുത്ത് ഇറക്കിയ നെല്‍ കൃഷിയാണ് വെള്ളത്തിലായത്. തുടര്‍ന്ന് കര്‍ഷകര്‍ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ജില്ലാ കൃഷി ഓഫീസറെ വിവരം അറിയിക്കുകയും തുടര്‍ന്ന് പരപ്പനങ്ങാടി അസിസ്‌റ്റന്റ് കൃഷി വകുപ്പിലെ വി. സംഗീത സ്‌ഥലം സന്ദര്‍ശിക്കുകയും നെല്ലില്‍ ഇറക്കാനുള്ള കൊയ്‌ത്ത് മെഷീന്‍ എത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് കര്‍ഷകരെയും കൂട്ടായ്‌മ ഭാരവാഹികളെയും അറിയിക്കുകയും ചെയ്‌തു. മീന്‍ പിടത്തക്കാര്‍ മീന്‍ പിടിക്കാന്‍ വേണ്ടി ചെമ്മാട് പമ്ബ് ഹൗസ് ഭാഗത്തുള്ള വെള്ളം കെട്ടി നിര്‍ത്തിയ തടയണ പൊളിച്ചത് കാരണമാണ് നെല്‍ കൃഷിയില്‍ വെള്ളം കയറിയതെന്ന് ചെറുമുക്ക് വെഞ്ചാലി പാടശേഖര സമിതിഭാരവാഹികള്‍ പറഞ്ഞു.കര്‍ഷകരായ വി പി അബ്‌ദുറഹ്‌മാന്‍ .മുളമുക്കില്‍ രാജന്‍ പാടസമിതി ചെയര്‍മാന്‍ എ കെ മരക്കാരുട്ടി . നാട്ടുകാര്യം കൂട്ടായ്‌മ സെക്രട്ടറി മുസ്‌തഫ ചെറുമുക്ക് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു
മീൻ പിടിക്കാൻ തടയണ തുറന്നു എട്ട് ഏക്കര്‍ നെല്‍കൃഷി വെള്ളത്തില്‍
By -
6/03/2023 08:03:00 PM1 minute read
0
Tags: