മാലിന്യ മുക്ത നവകേരളം: എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

ponnani channel
By -
0
നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം' പദ്ധതിയുടെ ഭാഗമായി കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. എല്ലാ വാർഡുകളിലും മാസംതോറുമുള്ള യൂസർ ഫീ  ശേഖരണം നൂറ് ശതമാനമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ യോഗത്തിൽ തീരുമാനമായി. ഇനിയും യൂസർ ഫീ കൊടുക്കാത്ത പൊതുജനങ്ങളും വ്യാപാരികളും ഉണ്ടെങ്കിൽ അവരെ ബോധവത്കരിച്ച് മാലിന്യമുക്ത മണ്ഡലം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് തലത്തിൽ ഫീൽഡ് തല സന്ദർശനം നടത്തി ഹരിത കർമ്മ സേനയുടെ  പ്രവർത്തനങ്ങളോടുള്ള സഹകരണം ഉറപ്പാക്കണം. ജൈവ മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം ഉറപ്പാക്കുന്നതിന് പ്രാമുഖ്യം നൽകുന്നതോടൊപ്പം പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ ജനപ്രതിനിധികൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം വിളിച്ച് ചേർക്കണമെന്നും എം.എൽ.എ നിർദേശിച്ചു. 

ഓഡിറ്റോറിയം പോലെയുള്ള സ്ഥാപനങ്ങളുടെ ഉടമകളുടെ പ്രത്യേക യോഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിളിച്ചു ചേർക്കണം. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ കുട്ടികളിൽ മികച്ച അവബോധം ഉണ്ടാക്കിയെടുക്കാനുള്ള ക്യാമ്പയിനുകൾ സംഘടിപ്പിക്കണം. ജൂൺ അഞ്ചിന് നടത്തേണ്ട ഹരിതസഭകൾ മികച്ച പങ്കാളിത്തം ഉറപ്പ് വരുത്തി സംഘടിപ്പിക്കാനും ഹരിതസഭയിൽ വാർഡ് തലങ്ങളിലേക്കുള്ള ശുചിത്വ പ്രവർത്തനങ്ങൾ വികേന്ദ്രീകരിച്ച് നൽകണമെന്നും എം.എൽ.എ നിർദേശം നൽകി. പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ നിന്നും വിവിധ ഘട്ടങ്ങളിൽ വിതരണം ചെയ്ത മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ മോണിറ്ററിങ് സംവിധാനമുണ്ടാക്കണമെന്ന് യോഗത്തിൽ നിർദേശം ഉയർന്നു. 

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ അധ്യക്ഷരായ ബുഷ്‌റ ഷബീർ, കെ. മാനുപ്പ, ഹസീന ഇബ്രാഹീം, സജിത നന്നേങ്ങാടൻ, റിജിത ഷലീജ്, ജസീന മജീദ്, കോട്ടക്കൽ നഗരസഭാ ഉപാധ്യക്ഷൻ പി.പി ഉമ്മർ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ. ഫസീല, കെ.പി വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.കെ സുബൈർ, റിൻഷാനിമോൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഹരിതകർമ്മസേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)