പൊന്നാനിയിലെ ആദ്യ ഭാര്യയുടെ വീട്ടിൽ താമസിച്ച് വരവേ പലരിൽ നിന്നായി വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ശേഷം കബളിപ്പിച്ച് കുടുംബത്തെ ഉപേക്ഷിച്ച് മുങ്ങിയ പ്രതി ആലുവ സ്വദേശി യു സി കോളേജ് പരിസരത്തെ വാഴക്കാല പറമ്പിൽ പരീത് ഹാജിയുടെ മകൻ സാലിഹ് (60) നെയാണ് മലപ്പുറം ജില്ല പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസ് അവർകളുടെ നിർദേശപ്രകാരം തിരൂർ ഡി.വൈ.എസ്.പി കെ . എം.ബിജുവിൻ്റെ നേതൃത്വത്തിൽ പൊന്നാനി സി ഐ വിനോദ് വലിയാട്ടൂർ, എസ് ഐ നവീൻ ഷാജ്, സി പി ഓ മാരായ നാസർ ,പ്രശാന്ത്, സൗമ്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘം മഞ്ചേരി ആനക്കയത്ത് മറ്റൊരു വിവാഹം കഴിച്ച് ഒളിവിൽ കഴിഞ്ഞ് വരവെ അറസ്റ്റ് ചെയ്തത്.പൊന്നാനി കോടതി നാല് കേസുകളിൽ പിടികിട്ടപുള്ളിയായി പ്രഖ്യാപിച്ച പ്രതി സംസ്ഥാനത്ത് സമാന രീതിയിൽ ഉള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരം പരിശോധിച്ച് വരികയാണ് എന്ന് പൊന്നാനി സി ഐ വിനോദ് വലിയാട്ടൂർ അറിയിച്ചു.പ്രതിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും..
പൊന്നാനിയിൽ വിസ തട്ടിപ്പ് നടത്തി പണം തട്ടി മുങ്ങിയ പ്രതിയെഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.
By -
7/14/2023 01:32:00 AM1 minute read
0