തിരൂർ:കോഴിക്കോട് സർവ്വകലാശാല
സെനറ്റിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച മുസ്‌ലിം ലീഗുകാരായ അംഗങ്ങൾക്കും ബി.പി അങ്ങാടി പുളിഞ്ചോട് മേഖലയിൽ നിന്നുള്ള നൂറോളം
എസ്.എസ്.എൽ.സി,പ്ലസ് ടു ടോപ്പേർഴ്‌സിനും
ബി.പി അങ്ങാടി പുളിഞ്ചോട് മേഖല മുസ്‌ലിം ലീഗ്,മുസ്‌ലിം യൂത്ത് ലീഗ്,എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരവും സ്വീകരണവും നൽകി.
ഇന്റലിജൻഷ്യ 2023വിജയാരവം എന്ന ശീർഷകത്തിൽ നടന്ന വൈവിധ്യമാർന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്
പി.കെ നവാസ്, സെനറ്റ് അംഗങ്ങളായ ആബിദാ ഫാറൂഖി, വി.കെ എം ഷാഫി,പി സുലൈമാൻ മുസ്ല്യാർ,ഇ സാദിഖലി,അബൂബക്കർ ബി.പി അങ്ങാടി,വി.വി ഹംസ പ്രസംഗിച്ചു.
വി. അദ്നാൻ ഖിറാഅത്ത് നടത്തി.
ഫോട്ടോ:വിവിധ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച മുസ്‌ലിം ലീഗുകാരായ സെനറ്റ് അംഗങ്ങൾക്കും
ബി.പി അങ്ങാടി പുളിഞ്ചോട് മേഖലയിൽ നിന്നുള്ള നൂറോളം
എസ്.എസ്.എൽ.സി,പ്ലസ് ടു ടോപ്പേർഴ്‌സിനും
ബി.പി അങ്ങാടി പുളിഞ്ചോട് മേഖല മുസ്‌ലിം ലീഗ്,മുസ്‌ലിം യൂത്ത് ലീഗ്,എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നൽകിയ ആദരവും സ്വീകരണവും കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു