മോഷ്ടിച്ച ബൈക്കുമായി നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയില്‍

ponnani channel
By -
0
മോഷ്ടിച്ച ബൈക്കുമായി നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയില്‍
എടപ്പാള്‍ : മോഷ്ടിച്ച ബൈക്കുമായി നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയില്‍.പൊന്നാനി സ്വദേശി ബദറുദീനെ ആണ്  ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങരംകുളത്തിനടുത്ത കാഞ്ഞിയൂരില്‍ നിന്നാണ്  പോലീസ് ഇയാളെ പിടികൂടിയത്.ബൈക്കിന്റെ രേഖകൾ പരിശോധിച്ചതോടെയാണ് വടക്കേകാട് സ്റ്റേഷൻ പരിതിയിൽ നിന്നും മോഷ്ടിച്ച ബൈക്കാണിതെന്ന് വ്യക്തമാകുന്നത് .ചാവക്കാട്, വടക്കേക്കാട്, പെരുമ്പടപ്പ്,ചങ്ങരംകുളം,പൊന്നാനി,കുറ്റിപ്പുറം വളാഞ്ചേരി,തിരൂർ,ചാലിശ്ശേരി തൃത്താല പോലീസ്  സ്റ്റേഷനുകളിലായി മോഷണം അടക്കം 40 ഓളം കേസുകളിൽ പ്രതിയായ ഇയാൾ രണ്ട് തവണ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യാളാണെന്ന് അന്വേഷണ സംഘം പറഞ്ഞു.പൊന്നാനിയിൽ കൊലപാതക ശ്രമത്തിനും തിരൂരിൽ കഞ്ചാവും ആയുധവും പിടികൂടിയ സംഭവത്തിലും പ്രതിയാണ് .വർഷങ്ങളായി ബൈക്ക് മോഷണവും,നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും മൊബൈൽ മോഷ്ടിക്കുന്നതും പതിവാക്കിയ പ്രതി പല തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ്  പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)