മലപ്പുറത്ത് വിദ്യാർത്ഥികൾ തെരുവിൽ ഏറ്റുമുട്ടി; രക്ഷിതാക്കളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ponnani channel
By -
0 minute read
0

എടക്കര🔹സ്കൂൾ വിദ്യാർത്ഥികൾ തെരുവിൽ ഏറ്റുമുട്ടി. എടക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെയും പാലേമാട് ശ്രീ വിവേകാനന്ദ ഹയർ സെക്കണ്ടറി സ്‌കൂളിലെയും വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്കൂളിന് പുറത്ത് വെച്ചാണ് രണ്ടുകൂട്ടരും തമ്മിൽ സംഘർഷം നടന്നത്.

നവാഗതരെ സ്വീകരിക്കാൻ പതാക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം. സോഷ്യൽ മീഡിയയിൽ പരസ്പരം ഏറ്റുമുട്ടിയ വിദ്യാർത്ഥികൾ ഒടുവിൽ തെരുവിൽ നേരിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കളോടും സ്കൂൾ പിടിഎ ഭരവാഹികളോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)