പൊന്നാനി നഗരസഭയിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷമായി വാർഡുകളിലേക്ക് പുതിയ റോഡുകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ യുഡിഫ് കൗസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.പ്രതിഷേധം ശക്തമായതോടെ അജണ്ടകൾ വായിക്കാതെ കൗൺസിൽ യോഗം പിരിച്ചുവിട്ടു.ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് നഗരസഭാ ഭരണസമിതി സ്വീകരിക്കുന്നത്. പൊതുമരാമത്ത് പ്രവർത്തികൾക്കായുള്ള ഫണ്ട് വിനിയോഗത്തിൽ നഗരസഭ കാണിക്കുന്ന കടുത്ത അലംഭാവമാണ് രണ്ട് വർഷമായി പുതിയ റോഡുകൾ അനുവദിക്കാത്ത സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുള്ളത്.2023-24 സാമ്പത്തിക വർഷത്തെ പദ്ധതികളിലും ജനറൽ വിഭാഗത്തിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങൾക്ക് ആശ്വാസമേകുന്ന കാര്യമായ ഒരു പദ്ധതിയും ഉൾപ്പെടുത്തിയിട്ടില്ല. ജില്ലയിലെയും സംസ്ഥാനത്തെയും തദ്ദേശ സ്ഥാപനങ്ങളിൽ അടിസ്ഥാന വികസന മേഖലയിൽ രണ്ട് വർഷമായി പുതിയ റോഡുകൾ അനുവദിക്കാത്ത ഏക നഗരസഭയായി പൊന്നാനി നഗരസഭ മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കുറ്റപ്പെടുത്തി.പ്രതിഷേധത്തിന് കൗൺസിലർമാരായ ആയിഷ അബ്‌ദു, ശ്രീകല ചന്ദ്രൻ, കെ എം ഇസ്മായീൽ, ഷബീറബീ, പ്രിയങ്ക വേലായുധൻ, അബ്‌ദുൾ റാഷിദ് നാലകത്ത് തുടങ്ങിയവർ നേതൃത്വം നൽകി

ponnani channel
By -
0
പൊന്നാനി നഗരസഭയിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷമായി വാർഡുകളിലേക്ക് പുതിയ റോഡുകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ യുഡിഫ് കൗസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പ്രതിഷേധം ശക്തമായതോടെ അജണ്ടകൾ വായിക്കാതെ കൗൺസിൽ യോഗം പിരിച്ചുവിട്ടു.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് നഗരസഭാ ഭരണസമിതി സ്വീകരിക്കുന്നത്. പൊതുമരാമത്ത് പ്രവർത്തികൾക്കായുള്ള ഫണ്ട് വിനിയോഗത്തിൽ നഗരസഭ കാണിക്കുന്ന കടുത്ത അലംഭാവമാണ് രണ്ട് വർഷമായി പുതിയ റോഡുകൾ അനുവദിക്കാത്ത സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുള്ളത്.

2023-24 സാമ്പത്തിക വർഷത്തെ പദ്ധതികളിലും ജനറൽ വിഭാഗത്തിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങൾക്ക് ആശ്വാസമേകുന്ന കാര്യമായ ഒരു പദ്ധതിയും ഉൾപ്പെടുത്തിയിട്ടില്ല. 

ജില്ലയിലെയും സംസ്ഥാനത്തെയും തദ്ദേശ സ്ഥാപനങ്ങളിൽ അടിസ്ഥാന വികസന മേഖലയിൽ രണ്ട് വർഷമായി പുതിയ റോഡുകൾ അനുവദിക്കാത്ത ഏക നഗരസഭയായി പൊന്നാനി നഗരസഭ മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കുറ്റപ്പെടുത്തി.
പ്രതിഷേധത്തിന് കൗൺസിലർമാരായ ആയിഷ അബ്‌ദു, ശ്രീകല ചന്ദ്രൻ, കെ എം ഇസ്മായീൽ, ഷബീറബീ, പ്രിയങ്ക വേലായുധൻ, അബ്‌ദുൾ റാഷിദ് നാലകത്ത് തുടങ്ങിയവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)