പൊന്നാനി ഹാർബറിലെ ടോൾ പിരിവിലുള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നിവേദനം നൽകി

ponnani channel
By -
0 minute read
0
.


പൊന്നാനി ഫിഷിംങ് ഹാർബറിലുള്ള  ടോൾ പിരിവ് കാൽനടയാത്രക്കാർക്കും മത്സ്യാനുബന്ധ തൊഴിലാളികൾക്കും പ്രയാസമുണ്ടാക്കുന്ന സാഹചര്യമാണുള്ളത്. കരാറുകാരുടെ ഭാഗത്ത് നിന്നുമുള്ള ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും  തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്നും, ഹാർബറിൽ കുടിവെള്ളവും വെളിച്ചവും ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട്  പൊന്നാനിഹാർബർ എഞ്ചിനീയറിംഗ് വിഭാഗം മേധാവിക്ക് പൊന്നാനി നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ നിവേദനം നൽകി. പ്രതിപക്ഷ നേതാവ്  ഫർഹാൻ ബിയ്യം,ശ്രീകല ചന്ദ്രൻ, കെ എം ഇസ്മായീൽ,ആയിശ അബ്ദു പ്രിയങ്ക വേലായുധൻ, റാഷിദ് നാലകത്ത്, ഷബീറാബി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)