തിരൂർ:ഐഎൻടിയുസി തിരൂർ മണ്ഡലം സമ്മേളനം സെപ്റ്റംബർ 24 ഞായർ നാലു പി എം.

ponnani channel
By -
0

Press meet
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൊഴിലാളി വിഭാഗം ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം വിവിധ വിഭാഗം തൊഴിലാളികളുടെ പങ്കാളിത്തത്തോടെ ജില്ലാ സമ്മേളനങ്ങളും നിയോജകമണ്ഡലം സമ്മേളനങ്ങളും മണ്ഡലം സമ്മേളനങ്ങളും സെപ്റ്റംബർ ഒക്ടോബർ നവംബർ മാസങ്ങളിലായി നടക്കുന്നു. ആദ്യഘട്ട മണ്ഡലം സമ്മേളനം ത ലക്കാട് വെട്ടം തിരുനാവായ മണ്ഡലം കഴിഞ്ഞ ദിവസങ്ങളിലായി നടന്നു.
 തിരൂർ മണ്ഡലം സമ്മേളനം സെപ്റ്റംബർ 24 ഞായർ നാല് PM ന് തിരൂർ കോൺഗ്രസ് ഓഫീസിൽ വച്ച് നടത്തപ്പെടുന്നു. ഐഎൻടിയുസി തിരൂർ മണ്ഡലം സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ഉദ്ഘാടനം ചെയ്യും ഐഎൻടിയുസി തിരൂർ മണ്ഡലം പ്രസിഡണ്ട് അരുൺ ചെമ്പ്ര അധ്യക്ഷതവഹിക്കും ഐഎൻടിയുസി ജില്ല ട്രഷറർ ബാവ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും ലോട്ടറി ഏജൻസിസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കനകൻ വള്ളിക്കുന്ന് മുഖ്യാതിഥിയാകും നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുരളി മംഗലശ്ശേരി സംസ്ഥാന ജനറൽ കൗൺസിൽ മെമ്പർ വിജയൻ ചെമ്പഞ്ചേരി എന്നിവർ പങ്കെടുക്കും കല്പകഞ്ചേരി 29ന് ആതവനാട് വളവന്നൂർ നവംബർ ആദ്യ ഭാരവും സമ്മേളനം നടക്കും. തുടർന്ന് നിയോജകമണ്ഡലം സമ്മേളനം വിപുലമായ പരിപാടികളോടെ നവംബർ നാലിന് തിരൂരിലും ജില്ലാ സമ്മേളനം നവംബർ 11,12 തീയതികളിൽ മഞ്ചേരിയിലും വെച്ച് നടക്കുന്നതാണ്. സമ്മേളനങ്ങളിൽ സജീവമായ തൊഴിലാളി പങ്കാളിത്തം വേണമെന്ന് ഈ തൊഴിലാളി സംഘടനയോട് മുഴുവൻ തൊഴിലാളി സുഹൃത്തുക്കളും ചേർന്ന് പ്രവർത്തിക്കണമെന്നും ഈ സമ്മേളനത്തിൽ ആവശ്യപ്പെടുന്നു. ഇടത് കേന്ദ്രസർക്കാറിനോടുള്ള തൊഴിലാളി പ്രതിഷേധത്തിന്റെ പ്രകടനമായാണ് ഈ സമ്മേളനത്തിലെ തൊഴിലാളി പങ്കാളിത്തത്തെ സംഘടന വിലയിരുത്തുന്നത്. 

വാർത്താസമ്മേളനത്തിൽ ഐഎൻടിയുസി തിരൂർ മണ്ഡലം പ്രസിഡണ്ട് അരുൺ ചെമ്പ്ര, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുരളി മംഗലശ്ശേരി, സ്റ്റേറ്റ് ജനറൽ കൗൺസിൽ മെമ്പർ വിജയൻ ചെമ്പഞ്ചേരി, മണ്ഡലം വൈസ് പ്രസിഡണ്ട് എ കെ മുസ്തഫ ഏഴൂർ, ഷിനോദ് കൊടക്കാട്ട്, കാദർ കോരങ്ങത്ത് എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)