കൈരളി നാസർ കൂട്ടായ്മ

ponnani channel
By -
0


2019 ഇൽ ഒരു വാട്സപ്പ് ഗ്രൂപ്പിൽ കൂടെ ഉണ്ടാകുകയും, തുടർന്നു തുഞ്ചൻ പറമ്പിൽ വെച്ച് കേരളത്തിലെ നാസർമാർ ഒരുമിച്ചു കൂടുകയും ചെയ്തു, കൈരളി നാസർ കൂട്ടായ്മ എന്ന പേര് കൊണ്ട് തുടങ്ങുന്ന സംഘടനക്കു രൂപം നൽകി,

*കേരളത്തിൽ ഒരു നാസറിന്റെയും കുടുംബം പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുത്,
* പണത്തിനു കുറവ് കാരണം ഒരാളുടെയും ചികിത്സ മുടങ്ങരുത്,
* തല ചായ്ക്കാൻ ഇടമില്ലാത്ത നാസറിന് വീടുണ്ക്കാൻ വേണ്ട സൗകര്യം ചെയ്തു കൊടുക്കുക,
*ഉന്നത വിജയം കരസ്ഥമാക്കുന്ന മക്കൾക്ക് പ്രോത്സാഹനം നൽകുക,
*മക്കളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നൽകുക
തുടങ്ങി കൂട്ടായ്മ പല കാര്യങ്ങളും ഏറ്റുഎടുക്കുകയും നടപ്പിൽ വരുത്തുകയും ചെയ്തു,

കഴിഞ്ഞ കൊറോണ കാലഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ , police, സന്നദ്ധ സംഘടന വളണ്ടിയർമാർ, ഡ്രൈവർമാർ, റേഷൻ കടക്കാർ തുടങ്ങി ഒരുപാട് ആളുകൾക്ക് ഒന്നര മാസത്തോളം ചായയും കടിയും നൽകി, തിരൂർ ബസ്റ്റാന്റ് പരിസരത്‌ വരുന്നവർക്ക് എല്ലാം മാസ്കുകൾ വിതരണം ചെയ്‌തു

പ്രളയ ബാധിത പ്രദേശത്തെ വീടുകളിൽ ക്ലീനിങ് നടത്താൻ മുന്നിൽ ഉണ്ടായിരുന്നു,

വിവിധ സമയങ്ങളിൽ ആയിട്ട് 3000 ഇൽ കൂടുതൽ ആളുകൾക്ക് റംസാൻ, ഈദ് കിറ്റുകൾ നൽകി,

പട്ടിണി ആണെന്നറിഞ് 15 ഇൽ പരം വീടുകളിൽ ഭക്ഷ്യ കിറ്റുകൾ എത്തിച്ചു,

നാളെ മലപ്പുറം ജില്ലയിൽ നാസർമാർ തിരൂർ ഒന്നിക്കുന്നു, ഉച്ചക്ക് രണ്ടു മണിക്ക് സാംസ്‌കാരിക സമൂചയത്തിൽ വെച്ച് നഗരസഭ അധ്യക്ഷ AP നസീമ നാസർമാരുടെ സംഗമം ഉത്ഘാടനം ചെയ്യും, വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിക്കുന്നു,

വാർത്ത സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ മാട്ടുമ്മൽ, പ്രസിഡന്റ്‌ നാസർ പൂക്കയിൽ, ട്രഷറർ നാസർ വെട്ടം, കമ്മിറ്റി മെമ്പർ നാസർ കാരത്തൂർ പങ്കെടുത്തു,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)