ചങ്ങരംകുളം ∙ ഉദിനുപറമ്പിൽ രണ്ടു വീടുകളിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പൂക്കരത്തറ അക്ബർ സാദിഖ് (40) ആണ് അറസ്റ്റിലായത്. കൊളാടിക്കൽ ഷക്കീറിന്റെ വാനും ചങ്ങരത്ത് വളപ്പിൽ നസറുൽ ഫഹദിന്റെ ജീപ്പുമാണ് അഗ്നിക്കിരയായത്. വാൻ പൂർണമായി കത്തിനശിച്ചു. ജീപ്പ് കത്തുന്നതു കണ്ട വീട്ടുകാർ ഉണർന്നു ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ തീയണച്ചു. ജീപ്പ് പൂർണമായി കത്തുന്നതിനു മുൻപ് തീകെടുത്താനായി. തൊട്ടടുത്തു കിടന്നിരുന്ന കാറിന്റെ ചില്ലും വീടിന്റെ ജനൽച്ചില്ലുകളും ചൂടേറ്റു പൊട്ടി. പ്രതിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും.
വീട്ടിൽ നിർത്തിയിട്ട 2 വാഹനങ്ങൾ കത്തിച്ചു: ഒരാൾ അറസ്റ്റിൽ
By -
10/15/2023 11:32:00 PM0 minute read
0
Tags: