തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന

ponnani channel
By -
0
തിരൂര്‍: തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. മായം കലര്‍ത്തിയ മത്സ്യങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 

മത്തി, അയല, ആവോലി, നത്തോലി തുടങ്ങിയ മത്സ്യങ്ങളാണ് പരിശോധിച്ചത്. പ്രാഥമിക പരിശോധനയില്‍ കെമിക്കലിെന്റ അംശം കണ്ടെത്താനായില്ല. പിടിച്ചെടുത്ത മത്സ്യം പരിശോധനക്ക് ലാബിലേക്ക് അയച്ചു. പത്തോളം സ്റ്റാളുകളിലായാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ സര്‍ട്ടിഫിക്കറ്റില്ലാത്ത കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി. തിരൂര്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ, തിരൂര്‍ ഫിഷറീസ് ഓഫിസര്‍ വൈശാഖ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)