എടപ്പാളിൽ കട കുത്തിത്തുറന്ന് മോഷണം: ബീഹാർ സ്വദേശി അറസ്റ്റിൽ

ponnani channel
By -
0
എടപ്പാൾ: ചങ്ങരംകുളം മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണക്കേസിൽ  ബീഹാർ സ്വദേശി അറസ്റ്റിലായി. സമസ്തിപൂർ സ്വദേശി രബീന്ദ്ര മഹതൊ (30)ആണ് അറസ്റ്റിലായത്. ചങ്ങരംകുളം നരണിപ്പുഴ റോഡിലെ പച്ചക്കറി കട അടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംശയം തോന്നിയ കടയുടമ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി ചോദ്യം ചെയ്തത്.
ശനിയാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് ചങ്ങരംകുളത്തും മൂക്കുതലയിലുമായി നാലോളം കടകളിൽ മോഷണം നടന്നത്.


മൂക്കുതലയിലെ ലോട്ടറി കടയിൽ നിന്ന് പണവും,ലോട്ടറി ടിക്കറ്റും മൊബൈൽ ഫോണും മോഷണം പോയിരുന്നു.ചങ്ങരംകുളത്ത് തൃശ്ശൂർ റോഡിലെ പച്ചക്കറി കടയിലും,ഫ്രൂട്ടസ് കടയിലും കള്ളൻ കയറി,ഇവിടെ നിന്നും പണം നഷ്ടപ്പെട്ടിരുന്നു.ചങ്ങരംകുളം നരണിപ്പുഴ റോഡിലുള്ള പച്ചക്കറി കടയിൽ കയറിയ കള്ളൻ 2500 രൂപയാണ് മോഷ്ടിച്ചത്.സംഭവത്തിന്റെ  സിസിടിവി ദൃശ്യങ്ങൾ സഹിതം സ്ഥാപന ഉടമകൾ  ചങ്ങരംകുളം പോലീസിന് പരാതി നൽകി അന്വേഷണം നടക്കുന്നതിനിടെയാണ് മോഷണം നടത്തിയ കള്ളനെ കടയുടമ തന്നെ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി 11 മണിയോടെ കടയുടെ മുന്നിലൂടെ നടന്ന് പോയിരുന്ന ബീഹാർ സ്വദേശിയെ സിസിടിവി ദൃശ്യത്തിലെ രൂപ സാദൃശ്യം കണ്ട് വിളിച്ച് ചോദ്യം ചെയ്യുകയായിരുന്നു.സംശയം തോന്നിയ കടയുടമ ഇയാളുടെ ബാഗും മൊബൈൽ ഫോണും പരിശോധിച്ചതോടെയാണ് കഴിഞ്ഞ ദിവസം മോഷണം നടത്തുന്നതിന് ആവശ്യമായ ആയുധങ്ങളും ലോട്ടറി കടയിൽ നിന്ന് മോഷണം പോയ മൊബൈലും ഇയാളിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് കടയുടമയോട് തന്നെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം പോലീസെത്തി കൂടുതൽ ചോദ്യം ചെയ്തതോടെയാണ്  എടപ്പാളിൽ മോഷണ മോഷണത്തിനും തുമ്പുണ്ടായത്. ചെവ്വാഴ്ച ഉച്ചയോടെ എസ് ഐ മുഹമ്മദ് റിയാസും സംഘവും എടപ്പാളി എടപ്പാളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)