കോട്ടക്കൽ: വർക് ഷോപ്പിന് തീപിടിച്ച് അറ്റകുറ്റകൾക്കായി നിർത്തിയിട്ട നാലു കാറുകൾ പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പാലത്തറയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിനാണ്
തീപിടിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം.