എസ്.ഡി.പി.ഐ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം തിരൂരിൽ

ponnani channel
By -
0
മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ  തിരുരിൽ  റാലിയും, ഐക്യദാർഢ്യ സംഗമവും നടത്താൻ തീരുമാനിച്ചതായി എസ് ഡി പി ഐ ജില്ലാ ഭാരവാഹികൾ അറിയിച്ചു.
വൈകുന്നേരം 4.30 ന് തിരൂർ സ്‌റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി ബസ്റ്റാൻഡ് പരിസരത്ത് അവസാനിക്കും. തുടർന്ന് നടക്കുന്ന ഐക്യദാർഢ്യ സംഗമം  എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി ഫൈസൽ ഇസുദ്ധീൻ ഉദ്‌ഘാടനം  ചെയ്യും.  ജില്ലാ  പ്രസിഡന്റ് അൻവർ പഴഞ്ഞി ,  , വൈസ് പ്രസിഡണ്ടുമാരായ  സൈതലവിഹാജി, എ ബീരാൻകുട്ടി ജനറൽ സെക്രട്ടറിമാരായ അഡ്വ: സാദിഖ് നടുത്തൊടി , മുർഷിദ് ഷമീം സെക്രട്ടറിമാരായ  അഡ്വ : കെ.സി നസീർ , പി ഷെരീഖാൻ   ജില്ലാ  കമ്മിറ്റി അംഗങ്ങളായ എ.കെ അബ്ദുൽ മജീദ്, ഹമീദ് പരപ്പനങ്ങാടി , നജീബ് തിരൂർ, ജൂബൈർ കല്ലൻ എന്നിവർ സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)