കൈക്കൂലി വാങ്ങുന്നതിനിടെ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

ponnani channel
By -
0
കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം ജില്ലയിലെ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുഭാഷ് കുമാർ വിജിലൻസ് പിടിയിൽ 5,000  രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാൾ പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയും പ്രവാസിയുമായ പരാതിക്കാരൻ കെട്ടിട നിർമ്മാണ പെർമിറ്റ് വാങ്ങാതെ നിർമ്മാണം പൂർത്തീകരിച്ച വീടിന് പഞ്ചായത്ത് പിഴ വിധിച്ചിരുന്നു. ഇതുമായി ബന്ധപ്പെ ഹെഡ് ക്ലാർക്കിനെ കാണാനെത്തിയപ്പോഴായിരുന്നു കൈക്കൂലി ചോദിച്ചത്. 

പ്രവാസിയായ പരാതിക്കാരൻ  അവധിക്ക്ശേഷം തിരികെ പോകേണ്ടതിനാൽ പിഴ ഒടുക്കി വീടിന് നമ്പറിടാൻ ഹെഡ് ക്ലർക്കിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇതിനായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട്  ഫിറോസ് എം. ഷഫീഖിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്ന് ഉച്ചയോടെ ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങവെ സുഭാഷ് കുമാറിനെ കയ്യോടെ പിടികൂടി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)