താനൂര്‍ - തെയ്യാല റോഡ്‌ റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്രവൃത്തി ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും

ponnani channel
By -
0
താനൂര്‍: താനൂര്‍ - തെയ്യാല റോഡ്‌ റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്രവൃത്തി ഫെബ്രുവരിയില്‍ പൂര്‍ത്തീകരിച്ച്‌ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന്‌ മന്ത്രി വി.അബ്‌ദുറഹിമാന്‍ പറഞ്ഞു. 
നിര്‍മാണം ഏറ്റെടുത്ത ആര്‍.ബി.ഡി.സി.കെയുടെയും റെയില്‍വേ എന്‍ജിനീയറിങ്ങ്‌ ഉദ്യോഗസ്‌ഥരുമായി നടന്ന ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ റെയില്‍വേയുടെ ഭാഗത്ത്‌ വയ്‌ക്കേണ്ട ബീമുകള്‍ ഫെബ്രുവരിയില്‍ വയ്‌ക്കുമെന്ന്‌ അധികാരികള്‍ ഉറപ്പ്‌ നല്‍കിയതായി മന്ത്രി പറഞ്ഞു.


സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്തുള്ള ജോലികള്‍ അതിന്‌ മുമ്ബേ പൂര്‍ത്തീകരിച്ച്‌ കൊടുക്കും. നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത്‌ റോഡുകള്‍ റബ്ബറൈസ്‌ഡ് ചെയ്‌തു നന്നാക്കിയിട്ടുണ്ട്‌. നഗരസഭാ പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന റോഡുകള്‍ അതാത്‌ നഗരസഭ, പഞ്ചായത്ത്‌ അധികാരികളാണ്‌ ചെയ്‌തു തീര്‍ക്കേണ്ടതെന്ന്‌ മന്ത്രി പറഞ്ഞു. 

പഞ്ചായത്തുകള്‍ നടത്തുന്ന കായികമേളകള്‍ നടത്തിപ്പുകാരുടെ കുഴപ്പം കാരണം മന്ത്രിയുടെ മേലെ പഴിചാരുന്നത്‌ രാഷ്ര്‌ടീയ ലക്ഷ്യമാണെന്നും താനൂരില്‍ നാല്‌ സേ്‌റ്റഡിയമുണ്ട്‌, അവിടെ മത്സരങ്ങള്‍ നടത്തുവാന്‍ അനുമതി മുന്‍കൂട്ടി വാങ്ങിക്കാതെ മറ്റു സ്‌ഥലങ്ങളില്‍ കായികമേളയും മറ്റു മത്സരങ്ങളും നടത്തുന്നതിന്‌ മന്ത്രിക്ക്‌ ഉത്തരവാദിത്തമില്ലെന്നും നടത്തിപ്പുകാരുടെ കുഴപ്പം കാരണം മന്ത്രിയെ കുറ്റപ്പെടുത്തുന്നത്‌ അല്‍പ്പത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)