വിമുക്തി ശിൽപ്പശാല സംഘടിപ്പിച്ചു

ponnani channel
By -
0
ലഹരിക്കെതിരെ മലപ്പുറം നിയോജകമണ്ഡലം വിമുക്തി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.

 കുട്ടികളിലടക്കമുള്ളവരുടെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.  യുവാക്കൾക്കിടയിലുള്ള ലഹരി ഉപയോഗം തടയാൻ കോളേജുകളിലെ ജാഗ്രതാ സമിതികൾ ശക്തമായി ഇടപെടണം, ഗ്രാമസഭകളിൽ ഒരു അജണ്ടയായി തന്നെ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും അയൽക്കൂട്ടം, കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകൾ ഉപയോഗിച്ചും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ യുവജന സംഘടനകളെ കൂട്ടുപിടിച്ചും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ സഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിമോചന ചികിത്സ, കൗൺസിലിങ് എന്നിവയെക്കുറിച്ചും ശിൽപ്പശാല ചർച്ച ചെയ്തു.
മലപ്പുറം എക്‌സൈസ്  ഇൻസ്‌പെക്ടർ എസ്. അജയൻ പിള്ള സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അബ്ദുറഹിമാൻ കാരാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വിമുക്തി കോർഡിനേറ്റർ ഗാഥ എം. ദാസ് ക്ലാസെടുത്തു. ജില്ലാ വിമുക്തി മാനേജർ കെ.പി മോഹനൻ, നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ പി.കെ സക്കീർ ഹുസൈൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ധിഖ് നൂറേങ്ങൽ, ആനക്കയം പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രൻ അടോട്ട്, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇസ്മയിൽ മാഷ്,  കോഡൂർ പഞ്ചായത്ത് പ്രസിഡൻറ് റാബിയ ചോലക്കൽ, പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് പി.സി അബ്ദുറഹിമാൻ, അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ് കുമാർ പുത്തില്ലൻ, വിദ്യാർഥികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)