സെൻട്രൽ ജയിലിൽ ഹൃദയ വ്യായാമ പരിശീലനവും ഹൃദയ പരിശോധനയും നടത്തി

ponnani channel
By -
0
സാമൂഹ്യനീതി ജില്ലാ പ്രൊബേഷൻ ഓഫീസ് മലപ്പുറം, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി,  ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്, കോട്ടക്കൽ ആസ്റ്റർ മിംസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തവനൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോമിൽ ഹൃദയ വ്യായാമ പരിശീലനവും ഹൃദയ പരിശോധനാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
കോട്ടക്കൽ ആസ്റ്റർ മിംസ് കാർഡിയോളജി ഡോ. ഷിജി തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. നിയാസ് സി.പി.ആർ പരിശീലനം നൽകി. ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ ഇ.സി.ജി, ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ജയിൽ മെഡിക്കൽ ഓഫീസർ അബ്ദുള്ള യൂനസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ സമീർ മച്ചിങ്ങൽ, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് കെ.വി ഹസിം, പ്രൊബേഷൻ ഓഫീസർ ആർ. രമ്യ, ജയിൽ വെൽഫെയർ ഓഫീസർ ബി.പി വിപിൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)