പട്ടാമ്പിയിൽ യുവാവിനെ കുത്തിക്കൊന്നു.

ponnani channel
By -
1 minute read
0

പട്ടാമ്പി തൃത്താല റോഡിൽ കരിമ്പനക്കടവിൽ ബീവറേജിന് സമീപത്താണ് സംഭവം. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാർ ആണ് മരിച്ചത്.
കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച വൈകിട്ട് ആണ് സംഭവം.
രക്തക്കറ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചത്.തുടർന്ന് പോലീസ് പരിശോധന നടത്തുന്നതിനിടെ റോഡിൽ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാറും കണ്ടെത്തി.കാറിനുള്ളിൽ നിന്ന് കത്തിയുടെ കവറും കണ്ടെടുത്തു.
ഇതോടെ പോലീസ് ആശുപത്രികളിൽ അന്വേഷിച്ചതോടെയാണ് സംഭവം അറിയുന്നത്.

കോയമ്പത്തൂരിൽ നിന്ന് പഠനം കഴിഞ്ഞ് വരുന്ന തൃത്താല സ്വദേശിയാണ് വൈകിട്ട് ആറരയോടെ അൻസാറിനെ ആശുപത്രിയിൽ എത്തിക്കുന്നത്.
കഴുത്തിൽ മുറിവേറ്റ് ശരീരത്തിൽ മുഴുവൻ രക്തം ഒലിച്ച നിലയിൽ അൻസാർ റോഡിലേക്ക് ഇറങ്ങി സഹായമഭ്യർത്ഥിച്ചതായിരുന്നു.വഴിയേ വരുന്ന തൃത്താല സ്വദേശി അൻസാറിനെ കണ്ടതും ഇരു ചക്ര വാഹനത്തിൽ കയറ്റി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തന്റെ സുഹൃത്ത് ആണ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് അൻസാർ ആശുപത്രി അധികൃതരോട് പറഞ്ഞിട്ടുണ്ട്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.കഴുത്തിന് മാരകമായി കുത്തേറ്റിരുന്നു എന്നാണ് പ്രാഥമിക നിഗമനം.തൃത്താല പോലീസ് നടപടികൾ സ്വീകരിച്ച് വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)