സി.എ കെ.സി.ജില്ലാ രുചി കൂടുംബം സംഗമം ശ്രദ്ധേയമായി തിരൂർ :

ponnani channel
By -
0
സി.എ കെ.സി.ജില്ലാ രുചി കൂടുംബം സംഗമം ശ്രദ്ധേയമായി തിരൂർ : തൊഴിൽ ഉപജീവനമാർഗമാക്കാൻ പ്രേരിപ്പിക്കുന്ന മേഖലയാണ് കാറ്ററിംഗ് മേഖലയെന്നും, അന്നം സുതാര്യമായും മൂല്യവത്തായും നൽകുന്ന കരങ്ങൾക്ക് ശക്തി പകരാൻ തയ്യാറാകണമെന്നും കുറുക്കോളി മൊയ്തീൻ എം എൽ എ അഭിപ്രായപ്പെട്ടു. കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറററേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി കുറ്റിപ്പുറം നിളയോരം പാർക്കിൽ .സംഘടിപ്പിച്ച രുചി കുടുംബം - കുടുംബ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ . ജില്ലയിലെ കാറററിംഗ് മേഖലയിൽ അഫിലിയേറ്റ് ചെയ്ത മെമ്പർമാരും കുടുംബങ്ങളുമാണ് നിളയോരം പാർക്കിൽ ഒത്തുകൂടിയത് . സി.എ കെ.സി യുടെ മൂന്നാമത് സംഗമത്തിൽ വിപുലവും വൈവിധ്യവുമായ പരിപാടികൾ ശ്രദ്ധയാകർഷിക്കുന്നതായിരുന്നു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി.കെ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സി.. എ കെ.സി സംസ്ഥാന പ്രസി സണ്ട് സി.പി ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി ,. സംസ്ഥാന സെക്രട്ടറി എൽദോസ് വാർഡ് മെമ്പർ അശ്റഫ് അലി, ബൈജു ക്രിസ്റ്റൽ, സുലൈമാൻ കുട്ടി, സ്റ്റേറ്റ് കോ-ഓഡിനേറ്റർ നാലകത്ത് ഷംസു . പി മുനീർ , നിളയോരംമാനേജർ മോനുട്ടി പൊയിലിശ്ശേരി, എം.കെ ബദറുദ്ദീൻ, മുനീർ കുറുമ്പടി , കൊല്ലം രാജേഷ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ സലീം കൈരളി സ്വാഗതവും റസാഖ് പി നന്ദിയും പറഞ്ഞു, കുട്ടികൾക്ക് വേണ്ടി നടത്തിയ മധുരം മലയാളം പരിപാടികൾ ശ്രദ്ധേയമായി ഒന്നായി. വിവിധ സെഷനുകളിൽ മൽസര പരിപാടികളും കലാ-കായിക വിനോദ പരിപാടികളും നടന്നു. മൽസര വിജയി കൾക്ക് സമ്മാന വിതരണവും ഉണ്ടായി . രുചി കുടുംബ മുഴു ദിന പരിപാടികൾക്ക് ഇബ്രാഹിം കുട്ടി അക്ബർ പുന്നശ്ശേരി, നാസർ എം കെ ,ഇഖ്ബാൽ കടവത്ത്, നാലകത്ത് ഷംസുദ്ദീൻ എം.കെ അഹമദ് തുടങ്ങിയവർ നേത്യത്വം നൽകിരുചി കുടുംബം പരിപാടിക്കെത്തിയ എം എൽ എ യെ സംഘാടക സമിതി ഭാരവാഹികൾ രുചി കുടുംബം വേദിയിലേക്ക് ആനയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)