ആരോഗ്യദർശൻ പുരസ്‌കാരംdr:വി.സുകുമാരന്

ponnani channel
By -
0


 ആരോഗ്യദർശൻ പുരസ്‌കാരം
dr:വി.സുകുമാരന്

സന്നദ്ധ സാംസ്‌കാരിക കലാ കൂട്ടായ്മക്കുള്ള പുരസ്‌കാരം ആക്ട് തിരുരിന്

ശാന്തി സ്പെഷ്യൽ സ്കൂൾ വെട്ടം
 (പി. ബാലകൃഷ്ണൻ മാസ്റ്റർമെമ്മോറിയാൽ സ്പെഷ്യൽ സ്കൂൾ ) വസന്ത ടീച്ചർ,കോടൂർ ബാഡ്സ് സ്കൂൾ ടീച്ചർ പ്രസിന ടീച്ചർ, രജനി മോൾ ബി. ചന്ദ്രൻ A W H സ്കൂൾ പൂക്കയിൽ
തുടങ്ങിയവരെ ആദരിക്കുകയും ചെയ്യും

  2023ലെ ജൂറി കമ്മിറ്റി ചെയർമാൻ ശ്രീ വിജയൻ വി നായർ ( സിനിമാതാരം,നാടക പ്രവർത്തകൻ)
  ആണ് ആരോഗ്യദർശൻ പുരസ്കാരത്തിനായി ഡോക്ടർ വി. സുകുമാരനെ തെരഞ്ഞെടുത്തത്
 ആരോഗ്യ മേഖലയിൽ ഇന്ത്യയുടെ കാവൽക്കാരും സംരക്ഷകരും ആയ നമ്മുടെ ധീര ജവാന്മാരുടെ ആരോഗ്യ പരിപാലനത്തിൽ ദീർഘകാലത്തെ സേവന പ്രവർത്തനത്തിന് ശേഷം തിരൂർ പോറ്റയത്ത് പടിയിൽ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ ശ്രീമതി കുമാരിയോടൊപ്പം അമ്മത്തൊട്ടിൽ ഒരുക്കി അനാഥർക്ക് സംരക്ഷണം നൽകുന്ന പ്രവർത്തിയും ആരോഗ്യ പരിപാലനവും നടത്തി.തിരുരിലെ സേവന മേഖലയിൽ റോട്ടറി, ലയൺസ് ക്ലബ്ബ് തുടങ്ങിയ സംഘടനകളിലൂടെ പ്രവർത്തിച്ചു വന്നിട്ടുണ്ട്. ഇമ്പിച്ചി വാവ മെമ്മോറിയൽ ഹോസ്പിറ്റൽ ആലത്തൂരിൽ സേവനം ചെയ്തുവരുന്നു.

കുടുംബ കൂട്ടായ്മയിൽ ഊന്നി സാംസ്കാരിക കലാരംഗത്തെ ജനകീയവൽക്കരിച്ചുകൊണ്ട് നാടക കലയെ പ്രോത്സാഹിപ്പിച്ചു വരുന്നു മുൻകാല കലാ പ്രതിഭകളെ ആദരിച്ചു വരുന്നു.

 ലോക ഇന്നർവിഷൻ ചാരിറ്റി ഫൗണ്ടേഷൻ 2023ലെ ലോക സേവാരത്ന പുരസ്കാരം നൽകും.

 മാനസിക ആരോഗ്യ വെല്ലുവിളികൾ നേരിടുന്നവരുടെ അതിജീവനത്തിനായി പ്രവർത്തിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു ഉയർത്തുന്നതിന് നിരന്തരമായ സേവനം നടത്തിവരുന്ന കഠിന പ്രയത്നം നടത്തിവരുന്ന അധ്യാപകരായ രജനി ടീച്ചർ, പ്രസീന ടീച്ചർ, വസന്ത ടീച്ചർ തുടങ്ങിയവരെ വേദിയിൽ പ്രശംസ പത്രവും പൊന്നാടയും നൽകിയ ആദരിക്കും.

 പ്രത്യേകം തയ്യാറാക്കിയ ശില്പവും പ്രശംസ പത്രവും പൊന്നാടയും അടങ്ങുന്നതാണ് ആരോഗ്യദർശൻ പുരസ്കാരം.

 പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
 ഹമീദ് ഹാജി കൈനിക്കര ( ഡയറക്ടർ ലോക ), സുലൈഖ സലാം പിത്തപ്പേരി( ഡയറക്ടർ ലോക, പരപ്പനങ്ങാടി ഹാർബർ ഡെവലപ്മെന്റ് കമ്മിറ്റി ഡയറക്ടർ), ഗോപിനാഥ് ചേന്നര (സോഷ്യൽ വർക്കർ), അബ്ദുൽ ഖാദർ കൈനിക്കര(ട്രഷറർ ലോക), ബാബു കാരാട്ട് (സെക്രട്ടറി, പ്രോഗ്രാം കോ ഓർഡിനേറ്റർ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)