ഖത്തർ ലോകകപ്പ് ഫുട്ബോൾ പശ്ചാത്തലത്തിൽ നോവലെഴുതി സ്കൂൾ അധ്യാപകൻമൂന്നു ഭാഷകളിലാണ് നോവലിറങ്ങുന്നത്.ഇന്ന് (18-12-2023) അർജന്റീന മൂന്നാം ലോകകിരീടം നേടിയതിന്റെ വാർഷികംതിരൂർ: ഖത്തർ ലോകകപ്പ് ഫുട്ബോൾ പശ്ചാത്തലത്തിൽ നോവലെഴുതി സ്കൂൾ അധ്യാപകൻ.മലയാളം,ഇംഗ്ലീഷ്,അറബി എന്നീ മൂന്നു ഭാഷകളിലും ഓഡിയോ, വീഡിയോ രൂപത്തിലുമാണ് നോവലിറങ്ങുന്നത്.മലപ്പുറം തിരൂരിനടുത്ത് പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിലെ അധ്യാപകൻ റിഫാഷെലീസ് ചേന്നരയാണ് രചയിതാവ്.' ഖനീസ-ഷോപ്പ് നമ്പർ 13എ,സൂഖ് വാഖിഫ് ' എന്നാണ് നോവലിന്റെ പേര്.ലോകകപ്പിന്റെ ആവേശം പകർന്ന 32 ദിവസങ്ങളിലൂടെ യാത്ര ചെയ്തു അത്രയും അധ്യായങ്ങൾ ഉൾക്കൊള്ളിച്ചാണ് നോവലെഴുതിയിട്ടുള്ളത്.ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ചതിലൂടെ ഖത്തർ ലോകകപ്പ് മുന്നോട്ട് വെച്ച മാനവിക മൂല്യങ്ങൾ ഊന്നിയാണ് നോവൽ മുന്നോട്ട് പോകുന്നത്.സെവൻസ് ഫുട്ബോളിൽ സജീവമായിരുന്ന മലപ്പുറത്തെ ഒരു ചെറുപ്പക്കാരന് അപ്രതീക്ഷിതമായുണ്ടായ പരിക്കിനെ തുടർന്ന് കളികളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.എങ്കിലും തന്റെ ഇച്ഛാശക്തിയും ഫുട്ബോളിനോടുള്ള അഭിനിവേശവും കൊണ്ട് ഫുട്ബോൾ രംഗത്തെ വ്ളോഗറായി മാറുന്നു.സെവൻസ് മൈതാനത്ത് നിന്നും ഖത്തറിലെത്തുന്ന വ്ളോഗറുടെ കാഴ്ച്ചയിലൂടെയാണ് നോവൽ വികസിക്കുന്നത്.ഫുട്ബോൾ നൽകുന്ന ഐക്യസന്ദേശം,സിറിയൻ ആഭ്യന്തരയുദ്ധം,യുദ്ധ അഭയാർത്ഥികളുടെ പ്രശ്നങ്ങൾ,മലബാർ സമരം,പരിസ്ഥിതി പ്രശ്നം,ഭക്ഷണ ധൂർത്ത്, തുടങ്ങിയ വ്യത്യസ്ത അടരുകളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നുണ്ട്.ജീവിച്ചിരിക്കുന്നതും സാങ്കൽപ്പികവുമായ നൂറിലേറെ കഥാപാത്രങ്ങൾ നോവലിലുണ്ട്.ഇതിൽ മെസിയും റൊണാൾഡോയും നെയ്മറും എംബാപ്പെയുമൊക്കെയുണ്ട്.വീഡിയോ രൂപത്തിലുള്ള നോവലിൽ ഗ്രന്ഥകാരൻ ഖത്തറിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.റിഫാഷെലീസിന്റെ അച്ചടി രൂപത്തിൽ വരുന്ന ആദ്യ നോവലാണ് ഖനീസ.നോവലിന്റെ പ്രകാശനം ഖത്തറിൽ നടക്കും.മൂന്ന് ഷോട്ട്ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2012 ൽ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള കേരള കലാമണ്ഡലം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.ചേന്നര പെരുന്തിരുത്തിയിലെ റിട്ട.പ്രഥമാധ്യാപകരായ സി.പി.സൈനുദ്ദീന്റേയും പി.ഫാത്തിമയുടേയും മകനാണ് റിഫാഷെലീസ്.ഭാര്യ:ഫിദ(അധ്യാപിക,ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്.),മകൻ:ഈലാഫ് സെയ്ൻ.സഹോദരങ്ങൾ:റസൽ ഷിറാസ്,ഡോ.റജൂൽ ഷാനിസ്(വൈസ് പ്രിൻസിപ്പാൾ,പൊന്നാനി എം.ഇ.എസ് കോളേജ്)9846888789rifashalees@gmail.com

ponnani channel
By -
0
ഖത്തർ ലോകകപ്പ് ഫുട്ബോൾ പശ്ചാത്തലത്തിൽ നോവലെഴുതി സ്കൂൾ അധ്യാപകൻ

മൂന്നു ഭാഷകളിലാണ് നോവലിറങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)