പെരിന്തൽമണ്ണ സബ് കളക്ടറായി 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി. രഞ്ജിത്ത് ചുമതലയേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറായിരുന്ന ശ്രീധന്യ സുരേഷിന് രജിസ്ട്രഷൻ വകുപ്പ് ഐ.ജിയായി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലേക്കാണ് നിയമനം. സാമൂഹിക സന്നദ്ധ സേനയുടെയും കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെയും ഡയറക്ടറുടെ അധിക ചുമതല കൂടി ശ്രീധന്യയ്ക്ക് നൽകിയിട്ടുണ്ട്.

ponnani channel
By -
0 minute read
0

*പെരിന്തൽമണ്ണ സബ് കളക്ടറായി ഡി രഞ്ജിത്ത് ചുമതലയേറ്റു*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)