സിജി പൊന്നാനി നേതൃത്വ ശില്പശാല സിൻഡക്ഷൻ '23 ശ്രദ്ധേയമായി.

ponnani channel
By -
0

പൊന്നാനി. സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) പൊന്നാനി, തീരുർ താലൂക്കുകൾ സംയുക്തമായി നടത്തിയ നേതൃ പരിശീലന പരിപാടിയായ സിൻഡക്ഷൻ '23 കർമ റോട്ടിലെ ICSR കേന്ദ്രത്തിൽ വെച്ച് നടന്നു. സിജിയുടെ എൻട്രി ലെവൽ പ്രോഗ്രാമായ ഈ ശില്പശാല പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ശ്രദ്ധേയമായി. ICSR കോർഡിനേറ്ററും DHSE മുൻ ജോയിന്റ് ഡയറക്ടറുമായ പ്രൊ. ഇമ്പിച്ചിക്കോയ തങ്ങൾ പരിപാടി 
ഔപചരികമായി ഉദ്ഘാടനം ചെയ്തു. സിജി പൊന്നാനി താലൂക്ക് ചാപ്റ്റർ ആക്ടിങ് സെക്രട്ടറി അബ്ദുൽ ഗഫുർ അൽഷാമ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ്‌ കമാലുദ്ധിൻ മാസ്റ്റർ അധ്യക്ഷനായി. ചടങ്ങിൽ സീനിയർ സിജിയൻ ഇബ്രാഹിം മാളിയേക്കലിനെയും NCC ഡയറക്ടർ ജനറൽ പ്രഖ്യാപിച്ച ഡി ജി കമന്റേഷൻ ബാഡ്ജിന് അർഹനാ യ ലഫ്റ്റനന്റ് ഡോക്ടർ തൗഫീഖ് റഹ്മാൻ എന്നിവരെ ആദരിച്ചു. MI സഭ സെക്രട്ടറി അബ്ദുസമദ്, റോയൽ ഡെന്റൽ കോളേജ് ചെയർമാൻ സൈദ്, ഡോക്ടർ അബ്ദുറഹ്മാൻ കുട്ടി, ഡോക്ടർ തൗഫിഖ് റഹ്മാൻ, ഇബ്രാഹിം മാളിയേക്കൽ എ. പി അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു. മമ്പാട് MES കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ജയഫറലി ആലിച്ചെത്ത്, ഫവാസ് തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു.
KM അബ്ദുറഹ്മാൻ നന്ദി പ്രകടിപ്പിച്ചു.
ചാപ്റ്റർ സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ, സീനിയർ സിജിയന്മാരായ റാഫി വെളിയൻകോട്, ലത്തീഫ് പൊന്നാനി, ഉസ്മാൻ എഞ്ചിനീയർ, ചാപ്റ്റർ ഖജാൻജി സാലിഹ്, ത്വയ്യിബ് മാസ്റ്റർ തിരൂർ ചാപ്റ്റർ സെക്രട്ടറി ജൗഹർ തുടങ്ങിയവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)