ജനുവരി രണ്ടിന് ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണം സംഘടിപ്പിക്കും

ponnani channel
By -
0
ചങ്ങരംകുളം: സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന മൂക്കുതല പി സി എൻ ജി എച്ച് എസ് സ്കൂൾ സ്ഥാപകൻ പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത് പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 2 ന് ഉച്ചയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരി സാറ ജോസഫ് ഉദ്ഘാടനം ചെയ്യും ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും സംബന്ധിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ അടാട്ട് വാസുദേവൻ കെ വി ഉണ്ണികൃഷ്ണൻവി മുഹമ്മദ് നവാസ് മോഹനൻ മുല്ലപ്പള്ളി തുടങ്ങിയവർ ചങ്ങരംകുളത്ത് വിളിച്ചു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)