ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കെതിരെ
വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ മക്കള്‍ക്കും ആത്മാഭിമാനമാണ് വലുത്.
മെഡലും ബഹുമതിയും അതിന് ശേഷമാണൈന്നും അദ്ദേഹം പറഞ്ഞു. ധീരപുത്രിമാരുടെ
കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടങ്ങള്‍. പ്രധാനമന്ത്രി രാജ്യത്തിന്റെ
കാവല്‍ക്കാരനാണ്. ഇത്തരം ക്രൂരത കാണുന്നതില്‍ വേദനയുണ്ടെന്നും രാഹുല്‍ ഗാന്ധി
പറഞ്ഞു.
ഗുസ്തി ഫെഡറേഷനും മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനുമെതിരെ താരങ്ങള്‍ നിലപാട് കടുപ്പിച്ചതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബ്രിജ് ഭൂഷണെയും സംഘത്തേയും സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാണ് ഗുസ്തി താരങ്ങള്‍ പറയുന്നത്. ഗുസ്തി ഫെഡറേഷനെതിരായ സസ്‌പെന്‍ഷന്‍ കണ്ണില്‍ പൊടിയിടലാണെന്നും താരങ്ങള്‍ വിലയിരുത്തുന്നു.സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചര്‍ച്ച നടത്താത്തതിലും താരങ്ങള്‍ക്ക് അമര്‍ഷമുണ്ട്. കൂടുതല്‍ താരങ്ങള്‍ കടുത്ത നിലപാടുമായി രംഗത്ത് വരും എന്നാണ് വിവരം. വിനേഷ് ഫോഗട്ട് ഇന്നലെ ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ കര്‍ത്തവ്യപഥില്‍ വച്ച് മടങ്ങിയിരുന്നു. അവാര്‍ഡ് തിരിച്ചു നല്‍കുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വിനേഷ് ഫോഗട്ട് പ്രതികരിച്ചു.
ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തില്‍പ്രധാനമന്ത്രിക്കെതിരെ രാഹുല്‍
By -
12/31/2023 03:12:00 AM0 minute read
0
Tags: