ഇന്ത്യയുടെ ആത്മാവ് മതേതരത്വമാണ് : പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ

ponnani channel
By -
0
എടപ്പാൾ: ഇന്ത്യയുടെ ആത്മാവ് മതേതരത്വമാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ. നെല്ലിശ്ശേരി ഖായിദേ മില്ലത്ത് സൗധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . ഇന്ത്യയുടെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള അവസരമാണ് 2024 ലെ തിരെഞ്ഞെടുപ്പ് . ഇന്ത്യയുടെ സൗന്ദര്യം തന്നെ നാനാത്വത്തിൽ ഏകത്വമാണ് . രാമക്ഷേത്ര ഉത്ഘാടന വിഷയത്തിൽ ബി ജെ പി ഇപ്പോൾ കാണിക്കുന്നത് അപകടകരമായ രാഷ്ട്രീയമാണെന്നും പാണക്കാട് തങ്ങൾ പറഞ്ഞു . ഗുരുതരമായ രോഗങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കു ആശ്വാസമായി സി .എച്ച് സെന്ററും , പാലിയേറ്റീവ് രംഗത്ത് സ്വാന്തനം നൽകാൻ പൂക്കോയ തങ്ങൾ ഹോസ് പീസും , വായന വളർത്താനും ഒരു വീട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന ലക്ഷ്യവുമായി സീതി സാഹിബ് സ്മാരക ലൈബ്രറി & സ്റ്റഡി സെന്ററും , സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നവർക്ക്‌ താങ്ങായി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനും പുതിയ ആസ്ഥാനം ഖായിദേ മില്ലത്ത് സൗധത്തിന് കീഴിൽ ഉണ്ടാകും. എം.കെ ഹൈദർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസപ്രസിഡന്റ് ഡോ: സി.പി ബാവഹാജി, സാഹിത്യകാരൻ ആലംകൊട് ലീലാകൃഷ്ണൻ, മുസ്ലിം ലീഗ് ജില്ല ട്രഷറർ അഷ്‌റഫ്‌ കോക്കൂർ, മുസ്‌ലിംലീഗ് ജില്ല സെക്രട്ടറിമാരായ ഇബ്രാഹിം മൂതൂർ, എ. പി ഉണ്ണികൃഷ്ണൻ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.പി ഹൈദരലി, എംഎസ്എഫ് സംസ്ഥാന ട്രഷറർ അസ്ഹർ പെരുമുക്ക്, മണ്ഡലം ലീഗ് സെക്രെട്ടറിമാരായ പത്തിൽ അഷ്‌റഫ്‌, അഷ്‌റഫ്‌ മാണൂർ, സി.പി ബാപ്പുട്ടി ഹാജി, വി.വി.എം മുസ്തഫ, കഴുങ്കിൽ മജീദ് പത്തിൽ സിറാജ്., എ. വി നബീൽ, യൂ.വിസിദ്ധീഖ് , മൊയ്‌ദുബിൻകുഞ്ഞുട്ടി, ഹൈദർബിൻമൊയ്‌ദു, എംകെഇബ്രാഹിം,ടികെറാഷിമോൻ, എംകെ shahul ഹമീദ്.,ഹസ്സൈനാർ നെല്ലിശ്ശേരി എന്നിവർ പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)