ഡ്രെസ്സിംഗ് റൂമിലെത്തിയ കോഹ്‌ലിയെ അഭിനന്ദിച്ച് രോഹിത്
By -
12/29/2023 11:52:00 PM0 minute read
0
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എങ്കിലും വിരാട് കോഹ്‌ലിയുടെ പ്രകടനം വേറിട്ടു നിന്നു. ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോറിലേക്ക് നീങ്ങവെ കോഹ്‌ലി പുറത്തായി. 38 റൺസിലാണ് കോഹ്‌ലി വിക്കറ്റ് നഷ്ടമാക്കിയത്.രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ വെറും 131 റൺസിൽ പുറത്തായി. അതിൽ കോഹ്‌ലിയുടെ പോരാട്ടം മാത്രമാണ് എടുത്ത് പറയാനുള്ളത്. 76 റൺസെടുത്ത കോഹ്‌ലി അവസാനമാണ് പുറത്തായത്. പിന്നാലെ ഡ്രെസ്സിംഗ് റൂമിലെത്തിയ കോഹ്‌ലിയെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അഭിനന്ദിച്ചു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നതും ഈ ദൃശ്യങ്ങളാണ്.ജനുവരി മൂന്നിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്. രണ്ടാം മത്സരം സമനില ആയാലും ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കും. എന്നാൽ പരമ്പര നഷ്ടം ഒഴിവാക്കാൻ ഇന്ത്യയ്ക്ക് ജയം ആവശ്യവുമാണ്.
Tags: