ഷെല്‍ട്ടറിന്റെ എട്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗം മലപ്പുറം കെ എസ് ടി എ ഹാളില്‍ നടന്നു.

ponnani channel
By -
0
മലപ്പുറം : വിരമിച്ച അധ്യാപകരുടെ ചാരിറ്റബിള്‍ സൊസൈറ്റിയായ ഷെല്‍ട്ടറിന്റെ എട്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗം മലപ്പുറം കെ എസ് ടി എ ഹാളില്‍ നടന്നു. ഷെല്‍ട്ടര്‍ ജില്ലാ പ്രസിഡന്റ് പി. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി കെ. പി. രമണന്‍ ആമുഖ ഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി വി സേതുമാധവന്‍ റിപ്പോര്‍ട്ട്, ബൈലോ ഭേദഗതിയും ട്രഷറര്‍ ഇ എം നാരായണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ബേബി മാത്യു സ്വാഗതവും ജോ. സെക്രട്ടറി പി എന്‍ ശോഭന നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ പി രമണന്‍ - രക്ഷാധികാരി, പി. പരമേശ്വരന്‍ -പ്രസിഡന്റ്, വി കെ ശശിധരന്‍, ഇ പി ബാലകൃഷ്ണന്‍, ബേബി മാത്യു, എ സരള കുമാരി, വി. ഭാസ്‌ക്കരന്‍ - വൈസ് പ്രസിഡന്റുമാര്‍, പി വി സേതുമാധവന്‍ - സെക്രട്ടറി, പി എന്‍ ശോഭന, ജി വി സുമ, പി എസ് മുരളീധരന്‍, പി വി സുരേന്ദ്രന്‍, സി എം ഉണ്ണികൃഷ്ണന്‍ - ജോ. സെക്രട്ടറിമാര്‍, ഇ എം നാരായണന്‍ - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)