താനൂരിൽ യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം

ponnani channel
By -
0
താനൂർ: താനൂർ തിരൂർ റോഡ് മൂച്ചിക്കൽ റെയിൽവേ മേൽപ്പാലത്തിന് താഴെ വച്ച് ഇന്നലെ രാത്രി എട്ടര മണിയോടെയാണ് കാറിൽ എത്തിയ സംഘം യുവാവിനെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചത്.

റോഡരികിൽ നിൽക്കുകയായിരുന്ന നിറമരുതൂർ ആലിൻചുവട് സ്വദേശി മുഹമ്മദ് റാഫിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ മൂവർ സംഘമാണ് ആക്രമണം നടത്തിയത് എന്ന് പറയപ്പെടുന്നു. ഒരാൾ റാഫിയുടെ ദേഹത്ത് ഡീസൽ ഒഴിക്കുകയും മറ്റൊരാൾ തീ കൊളുത്താൻ നിർദ്ദേശം നൽകുകയും ആയിരുന്നു എന്ന് റാഫി മാധ്യമങ്ങളോട് പറഞ്ഞു.ബലം പ്രയോഗിച്ച് കാറിൽ വലിച്ചുകയറ്റാൻ ശ്രമിച്ചതായും പറയുന്നു. ശബ്ദം കേട്ട് സമീപവാസികൾ ഓടിക്കൂടിയത് കാരണം അക്രമി സംഘം ശ്രമം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സ്വർണ്ണക്കടത്ത് സംഘമാണെന്ന് പറയപ്പെടുന്നു താനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)