പ്രതീക്ഷ പൈതൃക ഗ്രാമീണ കലാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ponnani channel
By -
0 minute read
0


എടപ്പാൾ കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ എടപ്പാൾ ഗാന്ധിസദൻ കേന്ദ്രത്തിൽ ആരംഭിക്കുന്ന പ്രതീക്ഷ പൈതൃക ഗ്രാമീണ കലാകേന്ദ്രത്തിന് തുടക്കമായി. ആറന്മുള വാസ്തുവിദ്യാഗുരുകുലം കലാകേ ന്ദ്രത്തിന് കീഴിൽ നാട്ടു നന്മയുടെ കീഴിലുള്ള 20 അംഗ വനിതാ സ്വയം സഹായ അംഗങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ചിരട്ട കൊണ്ടുള്ള കരകൗശല ഉൽപ്പന്നങ്ങളുടെ പരിശീലനമാണ് നൽകുന്നത്. ക്രമേണ വൈവിധ്യമാർന്ന മറ്റ് കരകൗശല പരിശീലനവും ഉൽപ്പന്ന വിപണവും നടത്തും പരീശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം സത്യൻ കണ്ടനകം നിർവ്വഹിച്ചു. കെ.വി.ഗീത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരളോത്സവ വേദികളിലെ കലാതിലകമായ ഗോപിക മുരളിയെ ആദരിച്ചു.കെ.പി ഉഷാകുമാരി , എ.വി. നൂറ, റിയാസ് ടി കോല ളമ്പ്, രമേഷ് തണ്ടിലം , മോഹൻ മാറഞ്ചേരി, വിജി സുരേഷ് ബാബു, കെ.വി ശരണ്യ, കെ. നീഷ് മ, എ.വി. ലൈല എന്നിവർ സംസാരിച്ചു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)