പൊന്നാനി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടി പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി കെ.വി റയ.
ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ പനയോല കൊണ്ടുള്ള ഉൾപ്പന്നങ്ങളുടെ നിർമാണത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കഴിഞ്ഞ വർഷവും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലും റയ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. കെ.ജി വിഭാഗം അധ്യാപിക കെ. റാബിയ ടീച്ചറുടെ പരിശീലനത്തിന് കീഴിലാണ് റയ ഈ നേട്ടം കൈവരിച്ചത്...
ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഐ.ടി അധ്യാപകനും പന്താവൂർ പെരുമുക്ക് സ്വദേശിയായ കെ.വി മുഹമ്മദ് റിയാസ്-ഫാത്തിമ ദമ്പതികളുടെ മൂത്ത മകളാണ് ഈ മിടുക്കി...
*ഫോട്ടോ ക്യാപ്‌ഷൻ: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ പനയോല കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയ പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി കെ.വി റയ*