വയലിന്‍ വിസ്മയം തീര്‍ത്ത് ചങ്ങരംകുളം ഫെസ്റ്റ് മൂന്നാം ദിനം

ponnani channel
By -
0
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും ചങ്ങരംകുളത്തെ വ്യാപാരി സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ചങ്ങരംകുളം ഫെസ്റ്റ്'മൂന്നാം ദിനത്തിലും ജനങ്ങള്‍ ഒഴുകിയെത്തി.വൈകിയിട്ട് ഏഴ് മണിയോടെ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന വയലിനിസ്റ്റ് അബി ഒരുക്കിയ മാന്ത്രിക സംഗീത വിരുന്ന് ആസ്വദിക്കാന്‍ നിരവധി ആളുകളാണ് തടിച്ച് കൂടിയത്.വേദിക്കരികിലായി പ്രവര്‍ത്തനം തുടരുന്ന ഫുഡ് ഫെസ്റ്റിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.ഇന്ന് മുതല്‍ കൂടുതല്‍ പുതുമയുള്ള പരിപാടികളാണ് ചങ്ങരംകുളം ഫെസ്റ്റ് കാത്തിരിക്കുന്നത്.കൂടുതല്‍ സൗകര്യങ്ങളോട് കൂടിയ വേദിയും ഇതിനായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.കൃത്യമായ സംഘാടന മികവ് ചങ്ങരംകുളം ഫെസ്റ്റിനെ  കൂടുതല്‍ ജനകീയമാക്കുകയാണ്.പ്രദേശത്തെ വിവിധ മേഖലയില്‍ മികവ് തെളിയിച്ച കലാകാരന്‍മാരെ ചങ്ങരംകുളം ഫെസ്റ്റിന്റെ വേദിയിലെത്തിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.വരും ദിവസങ്ങള്‍ നടക്കുന്ന സ്റ്റേജ് ഷോ അടക്കമുള്ള പരിപാടികള്‍ ആസ്വദിക്കാന്‍ ചങ്ങരംകുളത്തേക്ക് ജനങ്ങള്‍ ഒഴുകിയെത്തുമെന്ന് തന്നെയാണ് വ്യാപാരികളും കണക്ക് കൂട്ടുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)