എടപ്പാൾ: ഹൈവേ പോലീസിന് ക്രിസ്തുമസ് ആശംസകൾ നേർന്ന് വിദ്യാർത്ഥികൾ. എടപ്പാൾ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളാണ് പോലീസിന് ക്രിസ്തുമസ് പുതുവത്സരാശംസകൾ നേരാനെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് എടപ്പാൾ ടൗണിലായിരുന്നു സംഭവം. സ്ക്കൂളിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ് വരുന്ന വേളയിലാണ് വിദ്യാർത്ഥികൾ പോലീസുമായി സന്തോഷം പങ്ക് വെച്ചത്. വിദ്യാർത്ഥികളുടെ പ്രവർത്തികൾ പോലീസിനോടുള്ള മനോഭാവം മാറ്റുമെന്നും ഭയം കൂടാതെ പോലീസുകാരോട് അടുക്കാൻ കഴിയുമെന്നും അതിനാലാണ് വിദ്യാർത്ഥികളുടെ സന്തോഷത്തിനൊപ്പം ചേർന്നതെന്നും പോലീസുകൾ പ്രതികരിച്ചു.
3/related/default
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍