സ്വർണ്ണ തിളക്കവുമായി വീണ്ടും ഷിഫിൻ

ponnani channel
By -
0

പൊന്നാനി: എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ അണ്ടർ 38 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ഷിഫിൻ...

ഈ അധ്യയന വർഷത്തിലെ സംസ്ഥാന ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്വർണ്ണ മെഡലാണ് ഈ മിടുക്കൻ കരസ്ഥമാക്കിയത്.. നേരത്തെ ജൂണിൽ തൃശൂരിൽ നടന്ന സംസ്ഥാന അമേച്വർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കികൊണ്ട് ജൂലൈ അവസാന വാരത്തിൽ ഉത്തർപ്രദേശിലെ ലക്‌നൗവിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്തിരുന്നു...

ഐ.എസ്.എസ് സ്പോർട്സ് ക്ലബ്ബിൽ അംഗമായ ഷിഫിൻ ഫുട്ബോൾ, ബാഡ്മിന്റൺ എന്നീ മേഖലയിലും മികവ് പുലർത്തി പോരുന്നു...

ഐ.എസ്.എസ് കായികധ്യാപകൻ മാസ്റ്റർ പി.പി ഫൈസലിന് കീഴിലെ മികച്ച രീതിയിലുള്ള ചിട്ടയായ പരിശീലനവും ആത്മാർത്ഥതയും ഷിഫിന്റെ സമർപ്പണവുമാണ് ഈ നേട്ടത്തിന് പിറകിലെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു...

തുടർച്ചയായി സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഷിഫിൻ പൊന്നാനി കടവനാട് സ്വദേശി നാസർ - റഷീന ദമ്പതികളുടെ രണ്ടാമത്തെ മകനാണ്...

*ഫോട്ടോ ക്യാപ്‌ഷൻ: എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ്‌ ഷിഫിൻ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)